ടി20യില്‍ ചരിത്രം കുറിച്ച് റഷീദ് ഖാന്‍

നാനൂറ് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍

അബുദാബി:  ടി 20 യില്‍  നാനൂറ് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍ എന്ന റെക്കോർഡ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാന് സ്വന്തം. ടി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് റഷീദ് ഖാന്‍ ഈ നേട്ടം കൈവരിച്ചത്.

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ വീഴ്ത്തിയാണ് 400 തികച്ചത്. ഇരുപത്തിമൂന്ന് വയസുകാരനായ റഷീദ് ഖാന്റെ 289-ാം ടി 20 മത്സരമാണിത്.

ടി 20 യില്‍ നാനൂറ് വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ബൗളറാണ് റഷീദ് ഖാന്‍. ഡ്വെയ്ന്‍ ബ്രാവോ (553), സുനില്‍ നരെയ്ന്‍ (425), ഇമ്രാന്‍ താഹിര്‍ (420) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.

spot_img

Related Articles

Latest news