കോവിഡ് മഹാമാരിക്കെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ പഞ്ചായത്തുകൾ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളെ വിലയിരുത്തിയതിൽ മയ്യിൽ പഞ്ചായത്തിന് അംഗീകാരം. കേന്ദ്രസർക്കാരിന്റെ മൈ ജി.ഒ.വി., പഞ്ചായത്തീരാജ് എന്നീ ഔദ്യോഗിക സംവിധാനം മുഖേനയാണ് വിലയിരുത്തൽ നടത്തിയത്.
കോവിഡിനെതിരേ പ്രാദേശികമായി സംഘടിപ്പിച്ച സന്നദ്ധ പ്രവർത്തനങ്ങൾ, കമ്മിറ്റികളുടെ പ്രവർത്തനം, ബോധവത്കരണങ്ങൾ, ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ, ആഴ്ചയിലൊരിക്കൽ നടത്തിയ കോവിഡ് പരിശോധനകൾ എന്നിവയിൽ സംസ്ഥാനത്തെ മികച്ച പ്രവർത്തനം എന്നാണ് വിലയിരുത്തൽ.
13 സംസ്ഥാനങ്ങളിൽ നടത്തിയ വിശകലനത്തിലാണ് അംഗീകാരമെന്ന് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ണ പറഞ്ഞു.
Media wings :