കോവിഡ് ബാധിതയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ശശികല ഇന്ന് ആശുപത്രി വിട്ടു . കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് അവരെ ഡിസ്ചാർജ് ചെയ്തു കുടുംബത്തോടൊപ്പം അയച്ചു.
തമിഴ് നാട് മുൻ മുഖ്യമന്ത്രി പരേതയായ ജയലളിതയുടെ ഉറ്റ തോഴിയായ ശശികല അനധികൃത സ്വത്തു സമ്പാദന കിഴിൽ ജയിൽ ശിക്ഷ അനുവദിച്ചു വരികയായിരുന്നു. 4 വർഷത്തിലധികം തടവും പിഴയും അടച്ചു പുറത്തിറങ്ങുന്നതിനിടെയാണ് കോവിഡ് ബാധ്യതയായി ആശുപത്രിയിൽ ആകുന്നതു. എ ഐഡിഎംകെ നേതാവ് കൂടിയായിരുന്ന ശശികലയെ ഇതിനിടെ പാർട്ടി പുറത്താക്കിയിരുന്നു. ആശുപത്രി പരിസരത്തു നിരവധി ആരാധകർ തടിച്ചു കൂടി. ശക്തമായ പോലീസ് സംരക്ഷണത്തിലാണ് അവർ വീട്ടിലേക്കു പോയത്.