സൗദിയിൽ തൊഴിൽ മേഖലയിൽ സമഗ്രമായ പരിഷ്ക്കാരങ്ങൾ

13 -01 -2021

റിയാദ് : മാർച്ച് മാസം മുതൽ പുതിയ തൊഴിൽ നിയമം സൗദി അറേബ്യയിൽ നടപ്പിൽ വരികയാണ്. സമഗ്രമായ മാറ്റങ്ങളാണ് തൊഴിൽ നിയമത്തിൽ ഉണ്ടാകാൻ പോകുന്നത്

ഇതുപ്രകാരം ഇതുവരെ ഉണ്ടായിരുന്ന സ്പ്രോൺസർഷിപ്പ്‌ സമ്പ്രദായം ഇല്ലാതാകുകയും തൊഴിലുടമയുടെ തൊഴിൽ കരാർ വരികയും ചെയ്യും. ഇരുവിഭാഗവും അംഗീകരിക്കുന്ന തൊഴിൽ വ്യവസ്ഥയിൽ നിശ്ചിത കാലാവധിയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനങ്ങൾ. ഇതോടു കൂടി സൗദിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തൊഴിൽ കരാറുകളിൽ ഏർപ്പെടാനും അത് രജിസ്റ്റർ ചെയ്യുവാനും നിർബന്ധിതമാകും.

തൊഴിൽ അന്വേഷകർക്കു വിപുലമായ സൗകര്യങ്ങൾ നിയമത്തിൽ ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ വിസ പുതുക്കൽ, റീ-എൻട്രി മുതലായവ ഉദ്യോഗാർഥികളുടെ ഉത്തരവാദിത്തമാകും. ഇതും തൊഴിൽ കരാറിൽ ഉൾപ്പെടാനാണ് സാധ്യത .

മാർച്ച് മുതൽ പ്രാബല്യത്തിലാവുന്ന നിയമഭേദഗതിയിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും അവസരമുണ്ടെന്ന് സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽറാജ്ഹി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെയാണ് തൊഴിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമുള്ളത്. എല്ലാ വിദേശ തൊഴിലാളികൾക്കും എഴുതപ്പെട്ട നിശ്ചിത കാലാവധിയുള്ള തൊഴിൽ കരാറുകൾ നിർബന്ധമാക്കുന്നുമുണ്ട്.

spot_img

Related Articles

Latest news