മക്ക:ബോളിവുഡ് താരം ഷാറുഖ് ഖാന്‍ ഉംറ നിര്‍വഹിച്ചു. സൗദി അറേബ്യയിലെ സിനിമാ ചിത്രീകരണത്തിന് ശേഷമാണ് താരം മക്കയിലെത്തി ഉംറ നിർവ്വഹിച്ചത്. ഡങ്കി എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കിംഗ് ഖാന്‍ സൗദിയിലെത്തിയത്. ഉംറ നിര്‍വഹിച്ചതിന് ശേഷം താരം ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലും പങ്കെടുക്കും.
മക്കയില്‍ എത്തി ഉംറ നിര്‍വഹിക്കുന്ന ഷാരുഖിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഉംറ വസ്ത്രവും മാസ്കും ധരിച്ച് പ്രാര്‍ത്ഥിക്കുന്ന ഷാരുഖിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് പുതിയ ചിത്രമായ ഡങ്കിയുടെ സൗദി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി താരം അറിയിച്ചത്. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ മികച്ച അവസരം ഒരുക്കിത്തന്ന സൗദി സര്‍ക്കാരിന് നന്ദിയും താരം അറിയിച്ചിരുന്നു.
ഹജ്ജ് ചെയ്യുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ഷാറുഖ് ഖാന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മകന്‍ അബ്രാമിനും മകള്‍ സുഹാനയ്ക്കുമൊപ്പം ഹജ്ജ് ചെയ്യാനാണ് ആഗ്രഹമെന്നാണ് ഷാറുഖ് അന്ന് പറഞ്ഞത്.