സർബൽ ഈമാൻ ഖുർആൻ പാരായണ മത്സരം ഡിസംബർ ഒമ്പതിന്

വിജ്ഞാന സാഗരം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ നടക്കുന്ന സർബൽ ഈമാൻ ഇസ്ലാമിക് സംഗമം 2022ന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു.

2022 ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകുന്നേരം റിയാദ് അസീസിയയിലെ അൽ-മദീന ഹൈപ്പർ മാർക്കറ്റ് ആഡിറ്റോറിയത്തിലാണ് സംഗമം. പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യ അതിഥിയായിരിക്കും.

പത്ത് വയസ്സിൽ താഴെയുള്ളവരുടെയും അതിന് മുകളിൽ പതിനഞ്ച് വയസ്സ് വരെ ഉള്ളവരുടെയും രണ്ട് ഗ്രൂപ്പുകളായി ആയിരിക്കും മത്സരം. വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങൾ നൽകും . പുറമെ, പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനം നൽകുന്നതായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 594 119 126, 557 714 501, 544 851 119 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

spot_img

Related Articles

Latest news