ഷാര്‍ജ പൊലീസിന്‍റെ ആംബുലന്‍സുകള്‍ ഇനി യു.എ.ഇയില്‍ എല്ലായിടത്തും സൗജന്യമായി എത്തും.

ഷാര്‍ജ:പരിക്കേറ്റവരെയും രോഗികളെയും യു.എ.ഇയിലുടനീളമുള്ള ഏതു സ്ഥലത്തും സൗജന്യമായി എത്തിക്കുന്ന ആംബുലന്‍സ് സംവിധാനം വികസിപ്പിച്ചെടുക്കാന്‍ പൊലീസിനോട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സോഷ്യല്‍ സര്‍വിസ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഏകോപനത്തോടെയാണ് ഷാര്‍ജ പൊലീസ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്.യു.എ.ഇയിലെ ഏത് എമിറേറ്റിലെയും ആശുപത്രികളില്‍ രോഗികളെയും പ്രായമായവരെയും കൊണ്ടുപോകാന്‍ സൗജന്യ ആംബുലന്‍സ് സേവനം നല്‍കുമെന്ന് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ്‌അല്‍ സാരി അല്‍ ഷംസി പറഞ്ഞു.

2018 മുതല്‍ 21,416 കേസുകളും 2022ല്‍ 5034 കേസുകളും ആംബുലന്‍സ് സംഘം കൈകാര്യം ചെയ്തു. അബൂദബിയിലെ ഖലീഫ, ക്ലീവ്‌ലാന്‍ഡ് ക്ലിനിക് എന്നീ ആശുപത്രികളിലേക്കും അല്‍ഐനിലെ തവാം ആശുപത്രിയിലേക്കും പ്രായമായവര്‍ക്ക് ആംബുലന്‍സ് സേവനം സൗജന്യമാണെന്നും മേജര്‍ ജനറല്‍ അല്‍ ഷംസി പറഞ്ഞു.

spot_img

Related Articles

Latest news