കു​നി​ശ്ശേ​രി​യി​ലെ സ​ഹോ​ദ​രി​മാ​ര്‍ ഇ​ന്ത്യ​ന്‍ ബു​ക്ക് ഓ​ഫ് റെക്കോർഡ്‌സില്‍

ആ​ല​ത്തൂ​ര്‍: കു​നി​ശ്ശേ​രി​യി​ലെ സ​ഹോ​ദ​രി​മാ​ര്‍ ഹാ​ന്‍​ഡ്​ എം​ബ്രോ​യ്ഡ​റി നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബു​ക്ക് ഓ​ഫ് റെക്കോർഡ്‌സില്‍ ഇ​ടം നേ​ടി.

കു​നി​ശ്ശേ​രി ന​രി​പ്പൊ​റ്റ ഹ​സ്സ​ന്‍ മ​ന്‍​സി​ലി​ല്‍ കെ.​എ​സ്.​ഇ.​ബി റി​ട്ട. ഓ​വ​ര്‍​സി​യ​ര്‍ ഹ​സ്സ​ന്‍​കു​ട്ടി​യു​ടെ​യും പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ റെ​യി​ല്‍​വേ ഗാ​ര്‍​ഡ് ഷ​ഹ​ര്‍​ ബാ​നു​വിെന്‍റ​യും മ​ക്ക​ളാ​യ സ​ന്‍​ഫി​യ, ഹ​സ്ന എ​ന്നി​വ​ര്‍​ക്കാ​ണ് ഈ ​നേ​ട്ടം.

പാമ്പാ​ടി നെ​ഹ്റു കോ​ള​ജി​ല്‍ ബി. ​ആ​ര്‍​ക്ക് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് സ​ന്‍​ഫി​യ. ഹ​സ്ന ആ​ല​ത്തൂ​ര്‍ ബി. ​എ​സ്.​ എ​സ് ഗു​രു​കു​ലം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥിത്​നി​​യും.

ഇ​ന്ത്യ​യി​ലെ 14 രാ​ഷ്​​ട്ര​പ​തി​മാ​രു​ടെ പ​ടം തു​ണി​യി​ല്‍ നൂ​ല്‍​കൊ​ണ്ട് തു​ന്നി സ​ന്‍​ഫി​യ​യും നൂ​ല്‍​കൊ​ണ്ട് ര​ണ്ട് ഇ​ഞ്ച് വ​ലി​പ്പം മാ​ത്ര​മു​ള്ള പാ​വ നി​ര്‍​മി​ച്ച്‌​ ഹ​സ്ന​യും ശ്ര​ദ്ധേ​യ​രാ​യി. മേ​ല്‍ പ​റ​ഞ്ഞ ര​ണ്ടി​ന​മാ​ണ് റെക്കോർഡിന് കാരണമായതെങ്കിലും പ​ല പാഴ് വസ്തുക്കളുമു​പ​യോ​ഗി​ച്ച്‌ ഒ​ട്ടേ​റെ നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​വ​ര്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ഹൈ​സ്​​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ വി​വി​ധ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് എ ​ഗ്രേ​ഡും നേ​ടി​യി​ട്ടു​ണ്ട്.

spot_img

Related Articles

Latest news