കോഴിക്കോട്: സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയര്‍ മുഖേന ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നതിന് അന്തിമാവസരം നല്കാന് മോട്ടോര്‍ വാഹനവകുപ്പ്.
2019 ജനുവരി ഒന്നു മുതല്‍ സാരഥി സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണമായും മാറിയതിനാല്‍ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയര്‍ നിലച്ചിരുന്നു. ലേണേഴ്സ് ലൈസന്‍സ് അപേക്ഷകള്‍ ഇപ്പോള്‍ സാരഥി വഴിയാണ് സ്വീകരിക്കുന്നത്.
എന്നാല്‍, നേരത്തെ സ്മാര്‍ട്ട് മൂവ് മുഖേന അപേക്ഷ നല്‍കിയവര്‍ക്ക് ഒറ്റത്തവണയില്‍ അവസാന അവസരം നല്‍കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഇപ്പോള്‍ തീരുമാനിച്ചത്. സ്മാര്‍ട്ട് മൂവ് മുഖേന സമ്ബാദിച്ച ലേണേഴ്സ് ലൈസന്‍സുകള്‍ ഉപയോഗിച്ച് 2021 മാര്‍ച്ച് 31ന് മുമ്ബായി ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുക്കണം.
ഇവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് പ്രത്യേകമായി തീയതി എടുക്കേണ്ടതില്ല. ഗ്രൗണ്ടില്‍ എത്തുന്ന ഇത്തരം അപേക്ഷകര്‍ക്ക് ഒരു നിശ്ചിത എണ്ണത്തില്‍ കൂടാത്ത തരത്തില്‍ നേരിട്ട് രജിസ്റ്ററില്‍ ചേര്‍ത്ത് പങ്കെടുക്കാം. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അപേക്ഷകര്‍ ഒരു ദിവസം വന്നാല്‍ അടുത്ത ദിവസത്തേക്ക് നമ്ബര്‍ നല്‍കും.
ലേണേഴ്സ് ലൈസന്‍സുകള്‍ വീണ്ടും നിലവിലുണ്ടെങ്കില്‍ അത് ഏപ്രില്‍ മുതന്‍ അസാധു വാക്കും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുവാനുള്ളതോ ലൈസന്‍സ് സംബന്ധമായ മറ്റു സേവനങ്ങള്‍ക്കോ സ്മാര്‍ട്ട് മൂവ് മുഖാന്തരം സമര്‍പ്പിച്ച അപേക്ഷകള്‍ എല്ലാം തന്നെ 2021 ഫെബ്രുവരി 28ന് മുമ്പായി പൂര്‍ത്തിയാക്കണം. മേയ് ഒന്നിന് സ്മാര്‍ട്ട് മൂവ് പൂര്‍ണമായും പിന്‍വലിക്കും.