പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ മൂന്നുപേര്‍ റിമാന്‍ഡില്‍

വെള്ളിമാട് കുന്ന് : പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി ചേവായൂര്‍ ടെസ്​റ്റ്​ ഗ്രൗണ്ടിനു സമീപം പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് മൂന്നു പേരെ ചേവായൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ചേവായൂര്‍ കക്കടംപൊയില്‍ ഷൈജു, തുവ്വാട്ട് രാമനാഥന്‍, മീത്തലാംകുന്ന് ഹരീഷ് എന്നിവരെയാണ് കോടതി റിമാന്‍ഡ്​ ചെയ്തത്. എ.എസ്.ഐ രാജ​‍ന്റെ നേതൃത്വത്തിലെത്തിയ പൊലീസിനോട് തട്ടിക്കയറുകയും ജോലി തടസ്സപ്പെടുത്തുകയുമായിരുന്നെന്നാണ് പരാതി.

spot_img

Related Articles

Latest news