‘സ്മാര്‍ട്ട് മൂവ്’ അപേക്ഷകര്‍ക്ക് അവസാന അവസരം

കോ​ഴി​ക്കോ​ട്: സ്മാ​ര്‍​ട്ട് മൂ​വ് സോ​ഫ്റ്റ് വെ​യ​ര്‍ മു​ഖേ​ന ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്​ ന​ല്‍​കു​ന്ന​തി​ന് അ​ന്തി​മാ​വ​സ​രം ന​ല്‍​കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്.

2019 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ സാ​ര​ഥി സം​വി​ധാ​ന​ത്തി​ലേ​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പൂ​ര്‍​ണ​മാ​യും മാ​റി​യ​തി​നാ​ല്‍ സ്മാ​ര്‍​ട്ട് മൂ​വ് സോ​ഫ്റ്റ് വെ​യ​ര്‍ നി​ല​ച്ചി​രു​ന്നു. ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്​ അ​പേ​ക്ഷ​ക​ള്‍ ഇ​പ്പോ​ള്‍ സാ​ര​ഥി വ​ഴി​യാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, നേ​ര​ത്തെ സ്മാ​ര്‍​ട്ട് മൂ​വ് മു​ഖേ​ന അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ​യി​ല്‍ അ​വ​സാ​ന അ​വ​സ​രം ന​ല്‍​കാ​നാ​ണ്​ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ച​ത്. സ്മാ​ര്‍​ട്ട് മൂ​വ് മു​ഖേ​ന സ​മ്ബാ​ദി​ച്ച ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ 2021 മാ​ര്‍​ച്ച്‌ 31ന് ​മു​മ്ബാ​യി ഡ്രൈ​വി​ങ് ടെ​സ്​​റ്റി​ന് പ​ങ്കെ​ടു​ക്ക​ണം.

ഇ​വ​ര്‍​ക്ക്​ ഡ്രൈ​വി​ങ് ടെ​സ്​​റ്റി​ന് പ്ര​ത്യേ​ക​മാ​യി തീ​യ​തി എ​ടു​ക്കേ​ണ്ട​തി​ല്ല. ഗ്രൗ​ണ്ടി​ല്‍ എ​ത്തു​ന്ന ഇ​ത്ത​രം അ​പേ​ക്ഷ​ക​ര്‍​ക്ക് ഒ​രു നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടാ​ത്ത ത​ര​ത്തി​ല്‍ നേ​രി​ട്ട് ര​ജി​സ്​​റ്റ​റി​ല്‍ ചേ​ര്‍​ത്ത് പ​ങ്കെ​ടു​ക്കാം. നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ ഒ​രു ദി​വ​സം വ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് ന​മ്ബ​ര്‍ ന​ല്‍​കും.

ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സു​ക​ള്‍ വീ​ണ്ടും നി​ല​വി​ലു​ണ്ടെ​ങ്കി​ല്‍ അ​ത് ഏ​പ്രി​ല്‍ മു​ത​ന്‍ അ​സാ​ധു വാ​ക്കും. ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് പു​തു​ക്കു​വാ​നു​ള്ള​തോ ലൈ​സ​ന്‍​സ് സം​ബ​ന്ധ​മാ​യ മ​റ്റു സേ​വ​ന​ങ്ങ​ള്‍​ക്കോ സ്മാ​ര്‍​ട്ട് മൂ​വ് മു​ഖാ​ന്ത​രം സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ എ​ല്ലാം ത​ന്നെ 2021 ഫെ​ബ്രു​വ​രി 28ന് ​മുമ്പായി പൂ​ര്‍​ത്തി​യാ​ക്ക​ണം. മേ​യ് ഒ​ന്നി​ന്​ സ്മാ​ര്‍​ട്ട് മൂ​വ് പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കും.

spot_img

Related Articles

Latest news