ലണ്ടന്‍: യു.കെയില്‍ കോവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങള്‍ പടരുന്നതായി ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. ബി.ക്യു 1, എക്സ്.ബി.ബി എന്നീ വകഭേദങ്ങളാണ് വ്യാപിക്കുന്നത്.
ബി.ക്യു.1ന്റെ 700ഓളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എക്സ്.ബി.ബി വകഭേദം 18 പേര്‍ക്കാണ് ബാധിച്ചത്.
നിലവിലുള്ള വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാവില്ലെന്നാണ് മുന്നറിയിപ്പ്. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇവ രണ്ടുമെന്ന് യു.കെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. വകഭേദങ്ങള്‍ യുറോപ്പില്‍ കോവിഡിന്റെ പുതിയ തരംഗത്തിന് കാരണമായേക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ യുറോപ്പിനൊപ്പം വടക്കന്‍ അമേരിക്കയിലും പുതിയ കോവിഡ് തരംഗമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
യു.കെ ആരോഗ്യവകുപ്പ് പുതിയ വകഭേദങ്ങളെ സംബന്ധിക്കുന്ന പഠനങ്ങള്‍ തുടരുകയാണ്. ഉപവകഭേദങ്ങള്‍ അതിവേഗം പടരുമെന്ന് കോവിഡിനെ തുടക്കത്തില്‍ മുതല്‍ പഠിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് ബാസലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതില്‍ എക്സ്.ബി.ബി വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമബംഗാള്‍, ഒഡീഷ, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കോവിഡിനെതിരായ ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. സിംഗപ്പൂരിലാണ് ഈ കോവിഡ് വകഭേദം ആദ്യമായി കണ്ടെത്തിയത്. അതേസമയം, പ്രതിദിനം 2000 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.