എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്താം ക്ലാസുകർക്കും പ്ലസ് ടു വിദ്യാർത്ഥികൾക്കും പരീക്ഷകൾ ആരംഭിക്കുന്നു. കൊറോണ കൂടുന്ന കടുത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. ആകെ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്

കൊറോണയുടെ വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകളിൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുക. മാസ്‌കുകളും സാനിറ്റൈസറും നിർബന്ധമാക്കുന്നതിനോടൊപ്പം അദ്ധ്യാപകർക്കും മറ്റ് പരീക്ഷ നിയന്ത്രിക്കുന്നവർക്കും ഗ്ലൗസുകളും നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ അനുഗമിക്കുന്ന രക്ഷകർത്താക്കളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

spot_img

Related Articles

Latest news