യുഎഇയില്‍ ഓവര്‍ടൈം ജോലിക്ക് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

യു എ ഇ: യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള മാനദണ്ഡങ്ങൾ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാനായി ആവശ്യപ്പെടുമ്പോൾ തൊഴില്‍ നിയമത്തിലെയും മറ്റ് ചട്ടങ്ങളിലെയും മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായി പാലിച്ചിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഓവര്‍ ടൈം ജോലി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന നിബന്ധന. എന്നാല്‍ കമ്പനിക്ക് ഉണ്ടായേക്കാവുന്ന നഷ്ടം തടയാനോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളോ അവയുടെ അനന്തര ഫലങ്ങളോ മറികടക്കാന്‍ വേണ്ടി രണ്ട് മണിക്കൂറിലധികവും ഓവര്‍ ടൈം ജോലി ചെയ്യാന്‍ തൊഴിലുടമയ്ക്ക് തൊഴിലാളികളോട് ആവശ്യപ്പെടാം. എന്നാൽ ഒരു തൊഴിലാളിയുടെ ആകെ ജോലി സമയം കണക്കാക്കുമ്പോള്‍ മൂന്ന് ആഴ്ചയില്‍ പരമാവധി 144 മണിക്കൂറുകള്‍ അധികമാവാൻ പാടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൂചിപ്പിക്കുന്നു.

spot_img

Related Articles

Latest news