കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ വാക്കുകളില്‍ ജാതിവെറിയില്ലെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ കുടുംബം ചെത്തുകാരുടേതാണെന്നും അത്തരമൊരു കുടുംബത്തില്‍പ്പെട്ടയാള്‍ ഹെലികോപ്ടറില്‍ സഞ്ചരിച്ചുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപി.
തന്റെ പരാമര്‍ശം സംബന്ധിച്ച വിവാദത്തിന് പിന്നില്‍ സിപിഎംകാരല്ല ഉള്ളതെന്നും അദ്ദേഹം പറയുന്നു. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയ്ക്ക് പിന്നിലായി മറ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംപി ആരോപിച്ചു.