ദുബൈ: മദ്യത്തിന് ഏര്‍പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി ദുബൈ. വ്യക്തികള്‍ക്ക് മദ്യം വാങ്ങാനുള്ള ലൈസന്‍സും സൗജന്യമാക്കി.പുതുവത്സര ദിനം മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തിലായി. മറ്റ് എമിറേറ്റുകള്‍ക്ക് ഇത് ബാധകമല്ല.
21 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമെ മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളില്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്. ദുബൈയിലെ മദ്യവിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇത് ഒഴിവാക്കിയതോടെ മദ്യത്തിന്‍റെ വില കുറയും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാന്‍ മറ്റ് എമിറേറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. ഇതോടെ, ദുബൈയില്‍ മദ്യ വില്‍പന വര്‍ധിക്കും.
വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കുന്നതിനോ വാഹനത്തില്‍ കൊണ്ടു പോകുന്നതിനോ സൂക്ഷിക്കുന്നതിനോ ലൈസന്‍സ് നിര്‍ബന്ധമാണ്. പാര്‍ട്ടികള്‍ നടത്തുന്നതിനും ലൈസന്‍സ് നിര്‍ബന്ധമാണ്.