യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. മദ്യലഹരിയിലായിരുന്ന യുവാക്കള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുവത്സര ആഘോഷത്തിനിടയില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ സഞ്ചരിച്ച കാര്‍ യുവതി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു.അപകടസമയത്ത് സ്കൂട്ടറില്‍ നിന്ന് വീണ യുവതിയെ കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ട് പോയതായാണ് ദൃക്‌സാക്ഷികള്‍ അറിയിക്കുന്നത്.

ഇടിയുടെ ആഘാതത്തില്‍ യുവതി സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു കാറുമായി വസ്ത്രം കുരുങ്ങിയതിനാല്‍ എട്ട് കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കുകയായിരുന്നു. യുവതിയുടെ മൃതദേഹവുമായി സഞ്ചരിക്കുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധിപേര്‍ വാഹനത്തെക്കുറിച്ച്‌ പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ മദ്യപസംഘം സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയ ശേഷം വിവസ്ത്ര ആയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മദ്യലഹരിയില്‍ കാറിലുണ്ടായിരുന്ന അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

spot_img

Related Articles

Latest news