ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകം; പിതൃസഹോദരി അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഐസ്‌ക്രീം കഴിച്ച് ഛര്‍ദിയെ തുടര്‍ന് ചികിത്സയിലിരിക്കെയാണ് 12 കാരന്‍ മരിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരി താഹിറയെ (34) പോലീസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

ഞായറാഴ്ച കുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടിലില്ലായിരുന്ന സമയത്താണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയായിരുന്നു. അവശനിലയിലായ കുട്ടി പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ചും, പലരില്‍നിന്നുമായി മൊഴിയെടുത്തതിനെ തുടര്‍ന്നുമാണ് കൊലപാതമെന്ന് സ്ഥിരീകരിച്ചത്.ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു

അസ്മയാണ് മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍ ഇരുവരും (ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

spot_img

Related Articles

Latest news