റിസ പ്രസംഗ മത്സരം നാളെ

സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ പരിപാടി റിസയുടെ നേതൃത്വത്തിൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരം നാളെ (ജൂൺ 13) വൈകുന്നേരം സൗദി സമയം 4 മുതൽ 7 വരെ സൂം പ്ലാറ്റഫോമിൽ നടക്കുന്നു. മലയാളം ഇംഗ്ലീഷ് എന്നി രണ്ട് ക്യാറ്റഗറികളായി ‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!’എന്ന വിഷയത്തിൽ ഓൺലൈനിൽ നടക്കുന്ന മത്സരത്തിൽ മലയാളം ക്യാറ്റഗറിയിൽ 15 കുട്ടികൾക്കും ഇംഗ്ലീഷ് ക്യാറ്റഗറിയിൽ രണ്ടു ക്ലസ്റ്ററുകളായി 30 കുട്ടികൾക്കും പങ്കെടുക്കുവാൻ അർഹത ലഭിച്ചിട്ടുണ്ട്.

സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലും റിസ കമ്മ്യൂണിറ്റിയുടെ ഫേസ്ബുക് പേജിലും പരിപാടി തത്സമയംസംപ്രേക്ഷണം ചെയ്യുന്നതാണ്. സുബൈർകുഞ്ഞു അനുസ്മരണ ദിനമായ ജൂൺ 17-ന് നടക്കുന്ന ഓൺലൈൻ പരിപാടിയിൽ കേരളത്തിലെ മുൻ ഡി ജെ പി ഋഷിരാജ് സിംഗ് വിജയികളെ പ്രഖ്യാപിക്കും. സാമുഹിക സാംസ്‌കാരിക പ്രമുഖർ ഫലപ്രഖ്യാപന പരിപാടിയിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 8301050144 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടുക.

 

spot_img

Related Articles

Latest news