മദ്യലഹരിയിൽ യുവാവ് കട അടിച്ചു തകർത്തു.

കട്ടിപ്പാറ : ചമൽ അംബേദ്കർ കോളനി ജംഗ്ഷനിൽ മദ്യലഹരിയിൽ ബേക്കറി കട യുവാവ് അടിച്ചു തകർത്തത്.

ചമൽ നൈസ് കൂൾബാർ & ബേക്കറി ഉടമ ചമൽ കല്ലേരി നൗഷാദിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.നൗഷാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. ചമൽ സ്വദേശി ജിത്തുലാലാണ് അക്രമത്തിന് പിന്നിലെന്ന് കടയുടമ നൗഷാദ് പറഞ്ഞു. ജിത്തു ലാലിനേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

spot_img

Related Articles

Latest news