ജോഷിമഠിന് സമാനമായ വിള്ളലുകള്‍ ജമ്മുകാശ്മീരിലെ വീടുകളിലുമെന്ന് റിപ്പോര്‍ട്ട്

മ്മു: ജോഷിമഠിന് സമാനമായ വിള്ളലുകള്‍ ജമ്മുകാശ്മീരിലെ വീടുകളിലുമെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലെ ഏഴ് വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

ഡോഡ ജില്ലയില്‍ താത്രി പട്ടണത്തിലെ ബസ്തി പ്രദേശത്തുള്ള വീടുകളിലാണ് വിള്ളലുണ്ടായത്. സംഭവത്തിന് പിന്നാലെ 20 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി.

ജിയോളജിസ്റ്റുകളുടെയും ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലത്തെത്തി വിള്ളലുകളുടെ കാരണം പരിശോധിച്ചുവരികയാണ്.

spot_img

Related Articles

Latest news