ന്യുമോണിയ ഭേദപ്പെടാന്‍ ചൂടുള്ള ഇരുമ്ബ് ദണ്ഡ് വയറില്‍ കുത്തി ; അതിക്രൂരമായ ചികിത്സാരീതിയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭോപ്പാല്‍: ന്യുമോണിയ ഭേദപ്പെടാന്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ വയറില്‍ ചൂടുള്ള ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ കുത്തി.ഡല്‍ഹിയിലാണ് അതിദാരുണമായ സംഭവം നടന്നത്.
അതിക്രൂരമായ ചികിത്സാരീതിയെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഷഹ്‌ഡോല്‍ ജില്ലയിലാണ് സംഭവം. സംസ്‌കരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.ന്യുമോണിയ ബാധിച്ച കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്ന് ഷഹ്‌ഡോല്‍ കളക്ടര്‍ വന്ദന വൈദ് പറഞ്ഞു.

കമ്ബി പഴുപ്പിച്ച്‌ കുട്ടിയെ കുത്തരുതെന്ന് കുട്ടിയുടെ അമ്മയോട് പ്രദേശത്തെ ആംഗന്‍വാടി അധ്യാപിക അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഇവര്‍ അനുസരിച്ചില്ലെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം, മധ്യപ്രദേശിലെ പല ആദിവാസി ആധിപത്യ പ്രദേശങ്ങളിലും ന്യുമോണിയ ഭേദപ്പെടാന്‍ ചൂടുള്ള ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ശരീരത്തില്‍ കുത്തുന്ന രീതി സാധാരണമാണ്.

spot_img

Related Articles

Latest news