തൃശൂർ ജില്ല സൗഹൃദവേദി കുടുംബസംഗമം 2022 ശ്രദ്ധേയമായി

റിയാദ് : സൗദി അറേബ്യ യിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ കുടുംബസംഗമം സൗഹൃദസന്ധ്യ 2022 അൽ മാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

സൗഹൃദവേദി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അദ്ധ്യക്ഷത വഹിച്ച യോഗം സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. സമാനതാകളില്ലാത്ത ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ കാലങ്ങളിൽ സൗഹൃദവേദി നടത്തിയതെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് നൽകിവരുന്ന പെൻഷൻ പദ്ധതി തികച്ചും മറ്റുള്ള സംഘടനകൾക്കും മാതൃക ആക്കാവുന്നതാണെന്നും ഉത്ഘാടനപ്രസംഗത്തിൽ ഷിഹാബ് കൊട്ടുകാട് പറഞ്ഞു.

സൗഹൃദവേദി കുടുംബാംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തൃശൂരിന്റെ ഹൃദയഭാഗത്തു തുടങ്ങിയ തൃശൂർ ജില്ലാ സൗഹൃദവേദി സഹകരണസംഘത്തിന്റെ പുതിയ ബ്രാഞ്ച് തളിക്കുള്ളത്തു തുടങ്ങിയതും ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനമികവും ആണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ധയിലും ദമ്മാമിലും അൽ കർജിലും ജുബൈയിലിലും ശക്തമായ കമ്മിറ്റികൾക്കു കീഴിൽ സൗഹൃദവേദി പ്രവർത്തിക്കുന്നു.

യോഗത്തിന് എൻ ആർ കെ പ്രതിനിധി രാജേഷ് കോഴിക്കോട് , മാധ്യമ പ്രവർത്തകനും സൗഹൃദവേദി അംഗവും ആയ ജയൻ കൊടുങ്ങലൂർ, മുഖ്യ പ്രയോജകർ ആയ ഷിഫാ അൽ ജസിറ പ്രതിനിധി അബ്‌ദുൾ അസിസ്, റഹ്‌മാൻ മുനമ്പത്ത്, സിജു പോറ്റേക്കാട്, സുരേഷ് തിരുവില്ലാമല, കൃഷ്ണകുമാർ, സൗഹൃദവേദി ട്രഷറർ ഷാഹിദ് അറക്കൽ, സൗഹൃദവേദി ഉപാധ്യക്ഷൻ അഷ്‌റഫ്‌ എന്നിവർ ആശംസകൾ നേർന്നു.

സൗഹൃദവേദി സംഘടനയിലേക്ക് പുതുതായി കടന്നുവന്ന റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ ഷാജഹാൻ ചാവക്കാട്, നേവൽ ഗുരുവായൂർ, റസൽ കൊടുങ്ങലൂർ എന്നിവർക്കുള്ള അംഗത്വവിതരണം മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ ശരത് ജോഷി നിർവഹിച്ചു.

യോഗത്തിന്  പ്രോഗ്രാം കൺവീനർ ബാബു പൊറ്റേക്കാടു സ്വാഗതവും നമസ്തേ സന്തോഷ്‌ നന്ദിയും പറഞ്ഞു. സൗഹൃദവേദി ഉപാധ്യക്ഷൻ ഗിരിജൻ പ്രോഗ്രാം അവതാരാകൻ ആയിരുന്നു.സൗഹൃദവേദി അംഗം കൂടിയായ റീന കൃഷ്ണകുമാറിന്റെ ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും നേഹ ജേക്കപ്പും കുട്ടികളും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും പിന്നണി ഗായകൻ കുഞ്ഞിമുഹമ്മദ് വയനാട്, വിനോദ് കൃഷ്ണ, മുനീർ, അക്ഷയ് സുധീർ, സൗഹൃദവേദി അംഗങ്ങളായ സന്തോഷ്‌, കൃഷ്ണകുമാർ, ദിവ്യ പ്രശാന്ത്, കീർത്തി രാജൻ, മീനു ശ്രീകുമാർ, അഭിനന്ദ ബാബു, അനാമിക സുരേഷ്, ദേവിക രാമദാസ്, ഫിദ ഫാത്തിമ എന്നിവരുടെ ഗാനമേളയും കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.

ശങ്കരവാര്യർ,ശിവദാസൻ, നന്ദു കൊട്ടാരത്ത്, ശശിധരൻ, മാള മുഹയുദ്ധീൻ ഹാജി,ഷെറിൻ മുരളി, പങ്കാജാക്ഷൻ,റഷീദ് ചിലങ്ക, ജമാൽ അറക്കൽ, ജേക്കബ്,നീതു ബാബു, രാധിക സുരേഷ്,സ്മിത രാമദാസ്,രമ്യ നന്ദു, സ്മിത മുഹയുദ്ധീൻ, രേഖ ശശിധരൻ, പ്രതിഭ, ബിജി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news