ഇന്ന് പരിസ്ഥിതി ദിനം കമ്മ്യൂണിറ്റി ലീഡര്‍മാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി നോളജ് സിറ്റി

നോളജ് സിറ്റി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയുടെ കമ്മ്യൂണിറ്റി ലീഡര്‍മാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി. പരിസരത്തെ 40 ഗ്രാമങ്ങളിലാണ് വില്ലേജ് എംപവര്‍മെന്റ് പ്രോജക്ട് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇവിടത്തെ വിദ്യാഭ്യാസ- സാംസ്‌കാരിക- സാമ്പത്തിക- സാമൂഹിക- കാര്‍ഷിക മേഖലകളിലുള്ള ശാക്തീകരണത്തിനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലനം പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ലീഡര്‍മാര്‍ക്കാണ് ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറിയത്. ഇവ ഉപയോഗിച്ചുകൊണ്ട് ഓരോ ഗ്രാമങ്ങളിലും ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായാണ് വാഹനം സമ്മാനിച്ചത്. അതോടൊപ്പം, പ്രകൃതി സൗഹൃദ വാഹനോപയോഗ ബോധവത്കരണം കൂടി ലക്ഷ്യമാക്കിയാണ് ഇ വികള്‍ നല്‍കിയത്.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വാഹനങ്ങളുടെ താക്കോല്‍ കൈമാറി. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് മാസ്റ്റര്‍, ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, പ്രോജക്ട് ഹെഡ് യൂസുഫ് നൂറാനി, അബ്ദു മാസ്റ്റര്‍ മാനിപുരം സംബന്ധിച്ചു.

 

spot_img

Related Articles

Latest news