“വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങളും തൊഴിൽ ബോധവും വളരണം; സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, കെ ഡി എം എഫ് റിയാദ് ‘മെറിറ്റ് ഇവന്റ് 26’ ശ്രദ്ധേയമായി”

കൊടുവള്ളി: സാങ്കേതിക പുരോഗതി അതിവേഗം മുന്നേറുന്ന ആധുനിക സാഹചര്യത്തിൽ, ധാർമികതയും മാനവിക മൂല്യങ്ങളും കൈവിടാതെ മുറുകെപ്പിടിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ജമലുല്ലൈലി തങ്ങൾ. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി കൊടുവള്ളി ദാറുൽ അസ്ഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കെ.ഡി.എം.എഫ് വിദ്യാഭ്യാസ പുരസ്കാര വിതരണവും “മെറിറ്റ് ഇവന്റ് 26” ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരിപഠനത്തിനായുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ പുതിയ കാലത്തെ ജോലിസാധ്യതകൾ കൃത്യമായി മനസ്സിലാക്കണം. ഒപ്പം, രക്ഷിതാക്കളുടെ താല്പര്യങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.

വിപുലമായ ജനപങ്കാളിത്തവും മാതൃകാപരമായ സംഘാടനവും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ബഷീർ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പങ്കും അദ്ദേഹം വിശദീകരിച്ചു.

കെ.ഡി.എം.എഫ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ പകരം വെക്കാനില്ലാത്ത സേവനങ്ങൾ നടത്തുന്ന സംഘടനയാണ് കെ.ഡി.എം.എഫ് എന്നും, സംഘടനയുടെ പ്രവർത്തനങ്ങൾ എല്ലാ കാലത്തും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അബ്ദുള്ള ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ഓർഗനൈസിങ് സെക്രട്ടറി ജുനൈദ് മാവൂർ ആമുഖ പ്രഭാഷണവും, വൈസ് പ്രസിഡണ്ട്‌ ഷമീജ് പതിമംഗലം ‘മെരിറ്റ് ഇവന്റ് 26’ നെ കുറിച്ചുള്ള വിശദീകരണവും നടത്തി.

കൊടുവള്ളി എം.എൽ.എ പി. കെ ഫിറോസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ. പി അഷ്‌റഫ്‌, ജില്ലാ സെക്രട്ടറി റാഷിദ്‌ കാക്കുനി എന്നിവർ അനുമോദന പ്രസംഗം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സമദ് പെരുമുഖം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ സമൂഹത്തിന് മുന്നിൽ ആദരിക്കുകയും അവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കെ.ഡി.എം.എഫ് സംഘടിപ്പിച്ച ‘മെറിറ്റ് ഇവന്റ് 26’ വിദ്യാഭ്യാസ മികവിനെയും സാമൂഹിക പ്രതിബദ്ധതയെയും ഒരുപോലെ ഉയർത്തിക്കാട്ടുന്ന വേദിയായി മാറി.

ചടങ്ങിന് അഷ്‌റഫ്‌ കൊടുവള്ളി, ശരീഫ് കട്ടിപ്പാറ, അബ്ദുസ്സലാം കളരാന്തിരി, ശാഫി അസ്‌ലമി, സഫറുള്ള കൊയിലാണ്ടി, സഫറുള്ള കൂളിമാട്, അബ്ദുൽ മജീദ് ദാരിമി, സിദ്ധീഖ് ഫൈസി, മുഹമ്മദ്‌ കായണ്ണ, മുഹ്സിൻ മുസ്‌ലിയാർ, മുഹമ്മദ്‌ ശാഫി, നിസാർ മടവൂർ, നിഷാദ്, നൗഷാദ്, അബ്ദുറഹ്മാൻ, അബൂബക്കർ പി എം, ഇസ്മായിൽ പന്നൂർ, സലീം പുറായിൽ, മുജീബ് റഹ്മാൻ മടപ്പള്ളി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി. കുടുംബ വേദിയുടെ നേതാക്കളായ സുബു അബ്ദുസ്സലാം, റഷീദ ശരീഫ്, റഹീമ ശാഫി, ഷാനിബ ചാലക്കര, നുസൈബ മടവൂർ, ഹബീബ ജുനൈദ്, സുനീറ അബ്ദുസമദ് തുടങ്ങിയവരും സംബന്ധിച്ചു.

നാറ്റീവ് വിംഗ് കൺവീനർ ശരീഫ് തലപ്പെരുമെണ്ണ സ്വാഗതവും ഷാഫി അസ്ലമി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news