സ്പേ​സ് എ​ക്സി​ന്‍റെ ‘ടൂ​റി​സ്റ്റ് പേ​ട​കം’ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇ​നി ബ​ഹി​രാ​കാ​ശ​മൊ​ക്കെ ചു​റ്റി​ക്ക​റ​ങ്ങി കാ​ണാം. ബ​ഹി​രാ​കാ​ശ വി​നോ​ദ സ​ഞ്ചാ​ര​മെ​ന്ന സ്വ​പ്ന പ​ദ്ധ​തി​യ്ക്ക് ഇ​ലോ​ൺ മ​സ്കി​ന്‍റെ സ്‌​പേ​സ് എ​ക്‌​സ് ക​മ്പ​നി തു​ട​ക്കം കു​റി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മു​ള്ള സ്‌​പേ​സ് എ​ക്സി​ന്‍റെ ക്രൂ ​ഡ്രാ​ഗ​ൺ പേ​ട​കം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന​ത്. നാ​സ​യു​ടെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

പേ​ട​ക​ത്തി​ൽ ബ​ഹി​രാ​കാ​ശ വി​ദ​ഗ്ധ​ര​ല്ലാ​ത്ത നാ​ല് സാ​ധാ​ര​ണ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ശ​നി​യാ​ഴ്ച സം​ഘം മ​ട​ങ്ങി​യെ​ത്തും. ഇ​ന്‍​സ്പി​രേ​ഷ​ന്‍ 4 എ​ന്നാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഷി​ഫ്റ്റ് 4 പേ​മെ​ന്‍റ്സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജാ​രെ​ഡ് ഐ​സാ​ക്മാ​ൻ, ഹാ​ലി ആ​ര്‍​സെ​നോ​ക്‌​സ്, സി​യാ​ന്‍ പ്രോ​ക്ട​ര്‍, ക്രി​സ് സെ​ബ്രോ​സ്‌​കി എ​ന്നി​വ​രാ​ണ് പേ​ട​ക​ത്തി​ലെ യാ​ത്രി​ക​ർ. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​വ​ർ യാ​ത്ര​യ്ക്ക് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​യി​രു​ന്നു.

ഡ്രാ​ഗ​ണ്‍ ക്രൂ ​പേ​ട​കം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പോ​വി​ല്ല. പ​ക​രം വി​ക്ഷേ​പ​ണ​ത്തി​ന് ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തോ​ളം പേ​ട​കം ഭൂ​മി​യെ ചു​റ്റി​ക്ക​റ​ങ്ങും. ബ​ഹി​രാ​കാ​ശ​ത്തെ കാ​ഴ്ച​ക​ള്‍ അ​തി​മ​നോ​ഹ​ര​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കും വി​ധ​ത്തി​ലു​ള്ള ഒ​രു ഡോം ​വി​ന്‍​ഡോ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

spot_img

Related Articles

Latest news