സൗദിയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍

ജിദ്ദ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍കൂടി കണ്ടെത്തി. സൗദി അറേബ്യന്‍ ഓയില്‍ കമ്ബനി (സൗദി അരാംകോ) ആണ് രണ്ട് പാരമ്ബര്യേതര പ്രകൃതിവാതക പാടങ്ങള്‍കൂടി കണ്ടെത്തിയതെന്ന് ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഹുഫൂഫ് നഗരത്തില്‍നിന്ന് 142 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഖവാര്‍ പാടത്തിന്റെ തെക്കുപടിഞ്ഞാറായാണ് ‘അവ്താദ്’ എന്ന പ്രകൃതിവാതക പാടം കണ്ടെത്തിയത്. മറ്റൊന്ന് ദഹ്‌റാന്‍ നഗരത്തിന് 230 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കണ്ടെത്തിയ ‘അല്‍-ദഹ്‌ന’ പ്രകൃതിവാതക പാടമാണ്.

രാജ്യത്തിന്റെ പ്രകൃതിവാതകശേഖരം ശക്തിപ്പെടുത്തുന്നതാണ് പുതിയ ഈ കണ്ടെത്തലുകള്‍. രാജ്യത്തിന്റെ പദ്ധതികളെ പിന്തുണക്കുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇതു സഹായിക്കുമെന്നും ഊര്‍ജമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news