വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് ചരിത്രനിമിഷം: റിയാദ് ഒഐസിസി

റിയാദ്: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക വഴിത്തിരിവായി മാറുന്ന വിധത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് കീഴിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ആവേശപൂർവ്വം സ്വാഗതം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾക്കും ജനകീയ രാഷ്ട്രീയത്തിനും വേണ്ടി ശക്തമായ നിലപാടുകളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നേതാവാണ് വി.ഡി. സതീശൻ എന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം പുതിയ വികസന വഴികളിലേക്ക് മുന്നേറും എന്ന ആത്മവിശ്വാസവും ഒഐസിസി നേതാക്കൾ പ്രകടിപ്പിച്ചു.

സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിലും പൊതുസമൂഹത്തിലും ശക്തമായി ഉയർത്തിക്കാട്ടിയ പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശൻ ജനങ്ങളിൽ വലിയ വിശ്വാസ്യത നേടിയ നേതാവാണെന്നും, ജനഹിതമനുസരിച്ച് അദ്ദേഹത്തിനും ടീം യു.ഡി.എഫ് മന്ത്രിസഭയ്ക്കും പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയും ഭാരവാഹികളും അഭിപ്രായപ്പെട്ടു.

അതോടൊപ്പം, വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിലുള്ള സന്തോഷം പങ്കിടുന്നതിനായി റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 8 മണിക്ക് ബത്ഹയിലെ സബർമതിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക സംഗമത്തിൽ മുഴുവൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അഭ്യർത്ഥിച്ചു.

spot_img

Related Articles

Latest news