യുക്രൈന് 100 മില്യൺ ഡോളർ യുഎസ് സഹായം

റഷ്യൻ അധിനിവേശം തുടരുന്നതിനിടെ യുക്രൈന് ധനസഹായം പ്രഖ്യാപിച്ച് യുഎസ്. 100 മില്യൺ യുഎസ് ഡോളർ സിവിലിയൻ സുരക്ഷാ സഹായം യുക്രൈന് നൽകും. യുക്രൈനിനെതിരായ യുദ്ധം മുൻകൂട്ടി ആസൂത്രണം ചെയ്തതും നീതീകരിക്കപ്പെടാത്തതുമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറയുന്നു.

യുദ്ധം ശക്തമായ സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തി സുരക്ഷ, ആഭ്യന്തര മന്ത്രാലയത്തിന്റെ ശേഷി വർദ്ധിപ്പിൽ, സിവിൽ നിയമ നിർവ്വഹണ പ്രവർത്തനങ്ങൾ സുസ്ഥിരമാക്കൽ, നിർണായക സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കൽ എന്നിവയ്ക്കാണ് സഹായം പ്രഖ്യാപിച്ചത്.

വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ഫീൽഡ് ഗിയർ, തന്ത്രപരമായ ഉപകരണങ്ങൾ, മെഡിക്കൽ സപ്ലൈസ്, കവചിത വാഹനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ഫണ്ടിംഗ് തുടരുമെന്ന് യുഎസ് കൂട്ടിച്ചേർത്തു.

യുക്രൈനിലെ ജനങ്ങളെയും സർക്കാരിനെയും പിന്തുണയ്ക്കുന്ന രാഷ്ട്ര സമൂഹത്തോട് ഐക്യദാർഢ്യം തുടരുമെന്ന് അമേരിക്ക ആവർത്തിച്ചു. നേരത്തെ റഷ്യ ജനാധിപത്യത്തിൻറെ കഴുത്തുഞെരിക്കുകയാണെന്ന് യുഎസ് പ്രസിഡൻറ് ആരോപിച്ചു. നുണകൾ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് വ്ലാഡിമിർ പുടിൻ നടത്തുന്നതെന്നും ജോ ബൈഡൻ പറഞ്ഞു.

spot_img

Related Articles

Latest news