‘വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണം’; ഹര്‍ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു

വിവിപാറ്റ് സ്ലിപ്പുകള്‍ പൂർണ്ണമായും എണ്ണുവാൻ നിർദ്ദേശം നല്‍കണമെന്ന ഹർജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.അഭിഭാഷകനായ അരുണ്‍ കുമാർ അഗർവാളാണ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. വിവിപാറ്റ് സ്ലിപ്പുകള്‍ ബാലറ്റ് ബോക്സില്‍ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

നിലവില്‍ ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത 5 ഇവിഎമ്മില്‍ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചത് പിന്നാലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ഇന്ത്യ സഖ്യം നേരത്തെ ആവശ്യം ഉയർത്തി എന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. പക്ഷെ വിഷയത്തില്‍ ഇന്ത്യ സഖ്യത്തെ കാണുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെന്നും ജയറാം രമേശ് ആരോപിച്ചു.

spot_img

Related Articles

Latest news