സംഘ്പരിവാറിനെതിരെ വിശാല ജനാധിപത്യ സഖ്യം രൂപപ്പെടണം- റസാഖ് പാലേരി

മുക്കം: രാജ്യത്ത് പിടിമുറുക്കിയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാൻ മതേതര ജനാധിപത്യ ശക്തികളും പൌര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആഹ്വാനം ചെയ്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ മുക്കത്ത് നടന്ന ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നിയമ നടപടിയുടെ ഭാഗമായി സംഭവിച്ച ഒന്നല്ല രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി നടപടി. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന സംഘ്പരിവാറിന്റെ ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണ്.2024 ലെ തെരഞ്ഞെടുപ്പ മുന്നിൽ കണ്ടു കൊണ്ടാണ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലൂടെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നതെങ്കിൽ രാജ്യ നിവാസികൾ ഒറ്റക്കെട്ടായി പറയും ഈ ഒരൊറ്റ കാരണം കൊണ്ടു തന്നെ രാജ്യത്തെ ഭരണ സിരാ കേന്ദ്രത്തിൽ നിന്ന് സംഘ് പരിവാറിനെ പിടിച്ചിറക്കും.

കേവല ഭരണ കൂട വിമർശനം കൊണ്ടോ സാമ്പ്രദായിക പ്രതിഷേധങ്ങളിലൂടെയോ മറികടക്കാവുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമല്ല രാജ്യത്തുള്ളത്.. രാജ്യം നേരിടുന്ന വലിയ രാഷ്ട്രീയ – സാമൂഹിക വിപത്തായി ആർ.എസ്.എസും ബി.ജെ.പി – യും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമെന്ന തിരിച്ചറിവിലുള്ള വിശാല ജനാധിപത്യ നീക്കം ഉണ്ടാകണം. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് ഈ നീക്കത്തിന് മുൻകൈയെടുക്കണം. പ്രാദേശിക പാർട്ടികളെയും ഇടതുപക്ഷമടക്കമുള്ള പാർട്ടികളെയും പൌര സമൂഹത്തെയും സാമുദായിക വിഭാഗങ്ങളെയുമെല്ലാം സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൽ അണിചേർക്കാൻ കഴിയണമെന്നും അത്തരമൊരു മുന്നേറ്റത്തിൻ്റെ അടിയന്തിര സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് പോൾ സഖ്യമോ തെരെഞ്ഞെടുപ്പടുക്കുമ്പോൾ രൂപപ്പെടുന്ന തട്ടിക്കൂട്ട് സഖ്യങ്ങളോ കൊണ്ട് ആസൂത്രിതവും സംഹാരാത്മകവുമായി മുന്നോട്ട് പോകുന്ന സംഘ്പരിവാർ ഭീകരതയെ തോത്പിക്കാനില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സംഗമത്തിൽ
അഡ്വ: പി.എം.നിയാസ് (KPCC ജനറൽ സിക്രട്ടറി) , സി.പി.ചെറിയ മുഹമ്മദ് (മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി), യൂ പി റഷീദ്( INL യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി) ലബീബ് കായക്കൊടി ( ഫ്രെട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് വേണു കല്ലുരുട്ടി (യുഡിഎഫ് പാർലമെൻററി ബോർഡ് കൺവീനർ മുക്കം മുൻസിപ്പാലിറ്റി)സാദിഖ് ളളിയിൽ (വെൽഫെയർ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം) , കൃഷ്ണൻ കുനിയിൽ (വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് )അസ്ലം ചെറുവാടി പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് , മധു മാസ്റ്റർ (കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ) മുനീബ് കാരക്കുന്ന് (മലപ്പുറം ജില്ലാ ട്രഷറർ), എപി വേലായുധൻ, പി.സി. മുഹമ്മദ് കുട്ടി , സുബൈദ കക്കോടി ( ജില്ല െ വൈസ് പ്രസിഡണ്ടുമാർ), അൻവർ സാദത്ത് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ , ചന്ദ്രൻ കല്ലുരുട്ടി (എഫ്ഐടിയു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ), സാറ കൂടാരം, ഫാത്തിമ കൊടപ്പന, ഷാഹിന ടീച്ചർ, അൻവർ കെ സി , സാലിഹ് കൊടപ്പന, എന്നിവർ സംബന്ധിച്ചു –
വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി കെ മാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി സ്വാഗതവും
ഷംസുദ്ദീൻ ചെറുവാടി (തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് )നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news