മഞ്ഞുകാലവും ഭക്ഷണരീതികളും

രോ കാലങ്ങളും മനുഷ്യന് വ്യത്യസ്ത അനുഭവ പാഠങ്ങളാണ്. ജീവിത രീതിയിലും, ഭക്ഷണ ക്രമത്തിലും നല്ല മാറ്റം വരുത്തിയെങ്കില്‍ മാത്രമേ എല്ലാ കാലവും നമുക്ക് അതിജീവിക്കാന്‍ പറ്റൂ.

രോഗങ്ങള്‍ വരാന്‍ കൂടുതന്‍ സാധ്യതയുളള കാലമാണ് മഞ്ഞുകാലം. രോഗ പ്രതിരോധശേഷി വളരെ കുറവുളള കാലഘട്ടം കൂടിയാണിത്. അതുകൊണ്ടുതന്നെ ജലദോഷം മുതല്‍ ആസ്തമ വരെയുളള രോഗത്തെ പ്രതിരോധിക്കാന്‍ ചിട്ടയായ ഭക്ഷണ രീതികള്‍ ശീലിക്കണം. ഒപ്പം വെളളം കുടിക്കുന്നതിന്റെ അളവും താരതമ്യേന കൂട്ടുകയും ചെയ്യണം. ധാരാളം ആന്റി ഓകിസിഡന്‍സും, വിറ്റാമിന്‍സും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ ഈ കാലയളവില്‍ തെരെഞ്ഞെടുക്കണം. അതിനാല്‍ ഈ കാലഘട്ടത്തില്‍ ശരീരം നല്ല രീതിയില്‍ പരിപാലിച്ചാല്‍ മാത്രമേ മഞ്ഞുകാല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുകയുള്ളൂ. ഇതുവഴി ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും.

മഞ്ഞുകാലത്തെ ഭക്ഷണരീതികള്‍

1. വിറ്റാമിന്‍ എ, സി, ഇ ,അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക.
ചെറുനാരങ്ങ, മുസമ്ബി, ഓറഞ്ച് തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
മഞ്ഞ നിറത്തിലും ഓറഞ്ച് നിറത്തിലുമുളള ഫലവര്‍ഗങ്ങളില്‍ വിറ്റാമിന്‍ എയും കരോട്ടിനും കൂടുതലായിട്ടുണ്ട്.
2. ഉണങ്ങിയ പഴങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രമിക്കുക.
ചീര, വയലറ്റ് നിറമുളള കാബേജ്, മത്തന്‍, തൈര് എന്നിവ രോഗപ്രതിരോധ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ്.
3. ഇറച്ചി വാങ്ങുമ്ബോള്‍ പ്രത്യേകം കരുതേണ്ടതുണ്ട്. പഴകിയ ഇറച്ചികള്‍ മഞ്ഞ് കാലത്ത് ഫ്രഷായി കാണാന്‍ സാധ്യതയുണ്ട്.
4. മധുരമുളളതും എണ്ണമയമുളളതുമായ പലഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.
5. മഞ്ഞ് കാലത്തെ ശരീര താപനില നോര്‍മലാക്കി നിര്‍ത്താന്‍ മണ്ണിനടിയിലുളള ഫലവര്‍ഗങ്ങള്‍ കഴിക്കുക.
6. കുരുമുളക്, വെളുത്തുളളി, മഞ്ഞള്‍പൊടി എന്നിവയെല്ലാം പാചകത്തിന് ഉപയോഗിക്കുകയാണെങ്കില്‍ ജലദോഷം, കഫകെട്ട്, ചുമ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
7. കാല്‍സ്യം കൂടാന്‍ ഇലക്കറികള്‍, പാലുല്‍പന്നങ്ങള്‍, മുള്ളോടുകൂടിയ മീനുകള്‍ എന്നിവ കഴിക്കാന്‍ ശ്രമിക്കുക.
8. പച്ചക്കറി സൂപ്പ്, ചിക്കന്‍ സൂപ്പ് തുടങ്ങിയവ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തുക.
9. ദിവസവും എട്ട് ഗ്ലാസ് വെളളം കുടിക്കാന്‍ ശ്രമിക്കുക.
10. ചുക്ക് കാപ്പിയും, ഗ്രീന്‍ ടീയും ഈ കാലയളവില്‍ കുടിക്കുന്നത് നന്നായിരിക്കും.
11. കഴുകി മാത്രം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.
12. മുട്ടയോ, മുട്ടയുടെ വെളളയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
13. വ്യായാമം നിത്യ ജീവിതത്തില്‍ ശീലമാക്കുക.

spot_img

Related Articles

Latest news