ലോകത്തിന്റെ മുത്തശ്ശി കെയ്ൻ തനക (119 ) അന്തരിച്ചു

ടോക്കിയോ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന് രേഖപ്പെടുത്തിയ ജാപ്പനീസ് മുത്തശ്ശി കെയ്ൻ തനക അന്തരിച്ചു. മരിക്കുമ്പോൾ പ്രായം 119 . രാജ്യത്തെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചതാണീ വിവരം.

1903 ജനുവരി 2 ന് ജനിച്ച തനക ഏപ്രിൽ 19 ന് മരിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. തനകയുടെ മരണവാർത്ത കേട്ടതിൽ തങ്ങൾ ദുഃഖിതരാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറഞ്ഞു. അവരുടെ മരണവാർത്ത സീനിയർ ജെറന്റോളജി കൺസൾട്ടന്റ് റോബർട്ട് യംഗ് സ്ഥിരീകരിച്ചു. 2019 ൽ ആണ് ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന അംഗീകാരം തനകയേ തേടിയെത്തിയത്.

2019 ജനുവരിയിൽ 116 വയസ്സും 28 ദിവസവും പ്രായമുള്ളപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 122 വയസ്സ് വരെ ജീവിച്ചിരുന്ന ജീൻ കാൽമെന്റിന് പിന്നിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി കൂടിയാണ് തനക .

spot_img

Related Articles

Latest news