റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ (മിഅ) ആഭിമുഖ്യത്തിൽ “ഖൽബിലെ ഫുട്ബാൾ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റിയാദിലെ അൽ വഫ ഷോലമാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിപുലമായ ആഘോഷങ്ങളോടെ നടന്നു.
മിഅ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതമോതിയ പരിപാടിക്ക് വൈസ് പ്രസിഡൻ്റ് ഉമറലി അക്ബർ അധ്യക്ഷത വഹിച്ചു. അൽ വഫ ഗ്രൂപ്പ് ഡയറക്ടർ അബ്ദുനാസർ ഉദ്ഘാടനം നിർവഹിച്ചു. മിഅ ഉപദേശക സമിതി അംഗം ഇബ്രാഹീം സുബ്ഹാൻ, ഷോലാ മാൾ പ്രതിനിധി അബ്ദു എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫിഫ 2026 ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി ടൂർണമെൻ്റിലെ ആദ്യ മത്സരമായ മെക്സിക്കോ- സൗത്ത് ആഫ്രിക്ക പോരാട്ടം 274 ഇഞ്ച് ഭീമൻ സ്ക്രീനിൽ തത്സമയം പ്രദർശിപ്പിച്ചു.
പ്രമുഖ സൗദി ഫുട്ബാൾ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി യുവതാരങ്ങളായ കീർത്തജ വിനോദ് (അൽ ഹിലാൽ റിയാദ് ക്ലബ്ബ്), തഹ്സീൻ റഹ്മാൻ മുജീബ് (അൽ അത്തിഫാഖ് എഫ്.സി. ദുബായ്), ഫാദിൻ റഹ്മാൻ മുജീബ് (അൽ ഷബാബ് എഫ്.സി. റിയാദ്), ഈഡൻ ജോൺ കോശി (അൽ ഹിലാൽ അക്കാദമി), എന്നിവരെ പരിപാടിയിൽ ആദരിച്ചു.
ഷൂട്ടൗട്ട് മത്സരത്തിൻ്റെ കിക്കോഫ് കീർത്തജ വിനോദ് നിർവഹിച്ചു. ഷൂട്ട് ഔട്ട് മത്സരം , ജഗ്ലിങ് മത്സരം, ലോകകപ്പിനെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം എന്നീ ഇനങ്ങളിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ഓരോ മത്സരത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റാമി ബഷീർ സ്റ്റേജിൽ ഫുട്ബോൾ ഫ്രീസ്റ്റൈൽ അവതരിപ്പിച്ചു. കൂടാതെ ഫുട്ബാളിൽ പ്രാവീണ്യം തെളിയിച്ച മലയാളി പ്രതിഭകളായ ഷക്കീബ് തിരൂർക്കാട്, റിയാസ് താനൂർ, സത്താർ എന്നിവരുടെ തുറന്ന സംവാദവുമെല്ലാം പരിപാടിക്ക് നവ്യാനുഭവമായി.
പ്രോഗ്രാം കൺവീനർ ഹബീബ് റഹ്മാൻ, ശിഹാബ് എ.പി. കരുവാരകുണ്ട്, എടവണ്ണ സുനിൽ ബാബു, നിസാം പൂളക്കൽ, വിനീഷ് ഒതായി, ഷമീർ കല്ലിങ്ങൽ, മുക്താർ പൊന്നാനി, അബൂബക്കർ മഞ്ചേരി, നവാർ മുഹമ്മദ്, ബിന്യാമിൻ ബിൽറു, ഉമ്മർ അമാനത്ത്, രഞ്ജു പാടത്ത് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ മിഅ ട്രഷറർ അബ്ദുൽ കരീം ഒളവട്ടൂർ നന്ദി പ്രകാശനം നടത്തി.

