വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന്

വാഷിംഗ്ടണ്‍: വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ നാവികസേന.

യുഎസ് സൗത്ത് കരോലിന തീരത്തെ മിര്‍ട്ടില്‍ ബീച്ചില്‍ നാവികസേനാംഗങ്ങള്‍ ബലൂണിന്റെ അവശിഷ്ടങ്ങള്‍ ബോട്ടിലേക്ക് വലിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ബലൂണിന്റെ ഭാഗങ്ങളും ഫ്രെയിം പോലെയുള്ള ഘടകങ്ങളും ചിത്രത്തില്‍ കാണാം.

കഴിഞ്ഞ ശനിയാഴ്ച യുദ്ധവിമാനങ്ങള്‍ തകര്‍ത്ത ബലൂണ്‍ ചിതറിത്തെറിച്ച ഭാഗങ്ങളില്‍ നാവിക സേനയുടെ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് നാവികസേന കിംഗ്ഫിഷ്, സ്വോര്‍ഡ്ഫിഷ് എന്ന് പേരിട്ടിരിക്കുന്ന ഡ്രോണുകള്‍ യുഎസ് വിന്യസിച്ചിട്ടുണ്ട്.. നിരവധി കപ്പലുകളും ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയ ലോഹ ഭാഗങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും വീണ്ടെടുക്കാനുണ്ട്.

സമുദ്രതീരത്ത് അടിയുന്ന ബലൂണിന്റെ അവശിഷ്ടങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് പൊതുജനത്തിന് മിര്‍ട്ടില്‍ ബീച്ച്‌ സിറ്റി ഭരണകൂടത്തിന്റെ നിര്‍ദ്ദേശമുണ്ട്. ഫെഡറല്‍ അന്വേഷണത്തിന്റെ ഭാഗമാണ് ഈ വസ്തുക്കളെന്നും ഇവയില്‍ സ്പര്‍ശിച്ച്‌ തെളിവ് നശിപ്പിക്കരുതെന്നുമാണ് മിര്‍ട്ടില്‍ ബീച്ച്‌ സിറ്റി ഭരണകൂടം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്

spot_img

Related Articles

Latest news