കൊൽക്കത്ത : പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സിനെതിരായ നീക്കത്തിന് ശക്തമായ തിരിച്ചടി. മുതിർന്ന ബിജെപി നേതാവും വാജ്‌പേയ് മന്ത്രിസഭയിൽ മുൻ മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂലിൽ ചേർന്നു .
2018 ൽ ആണ് ബിജെപി നേതൃത്വത്തിനെതിരെ യെശ്വന്ത് സിൻഹ പ്രതികരിച്ചു തുടങ്ങുന്നത്. വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ പല വേദികളിലും അദ്ദേഹം ഉയർത്തി പോന്നിട്ടുണ്ട്. വാജ്‌പേയ് മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി സ്തുത്യർത്ഥമായ സേവനങ്ങളാണ് അദ്ദേഹം രാജ്യത്തിന് നൽകിയിട്ടുള്ളത്. കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ നേരിട്ടെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു.