ജര്‍മനിയിലെ യുവജനത ആശങ്കയില്‍

ബെര്‍ലിന്‍: വിലക്കയറ്റം, യുദ്ധം, കാലാവസ്ഥ എന്നീ വിഷയങ്ങളില്‍ ജര്‍മനിയിലെ യുവാക്കള്‍ വളരെ ആശങ്കാകുലരാണ്.
അഞ്ചില്‍ ഒരാള്‍ കടക്കെണിയിലാണ്. പണപ്പെരുപ്പമാണ് യുവാക്കളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്, അതിനുശേഷം യുദ്ധവും കാലാവസ്ഥാ വ്യതിയാനവുമാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തല്‍.

സര്‍വേ പ്രകാരം, ജര്‍മനിയിലെ ഓരോ അഞ്ചാമത്തെ ചെറുപ്പക്കാരനും കടബാധ്യതയുണ്ട്. 14 മുതല്‍ 29 വയസുവരെയുള്ള പലരും ഉൗര്‍ജം ലാഭിക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും ആശങ്കാകുലരാകുന്നു. എന്നിരുന്നാലും, യുവതലമുറ അവരുടെ വ്യക്തിപരമായ സാഹചര്യത്തില്‍ താരതമ്യേന സംതൃപ്തരല്ലെന്നുമാണ് യൂത്ത് ഇന്‍ ജര്‍മ്മനിന്ധ എന്ന പുതിയ ട്രെന്‍ഡ് പഠനത്തിന്‍റെ കണ്ടെത്തല്‍.

spot_img

Related Articles

Latest news