യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളി

നാലു പേര്‍ പിടിയിൽ

കാസർകോട്: മയക്കുമരുന്ന് കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച്‌ റോഡില്‍ തള്ളിയ സംഭവത്തില്‍ പ്രതികളെ പൊലീസ്​ വിദഗ്‌ധമായി വലയിലാക്കി. പടന്നക്കാട്ടെ മെഹ്റൂഫിനെയാണ്​ (27) വെള്ളിയാഴ്ച്ച വൈകിട്ട് തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍പെട്ട നാലു പേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

ഹണിട്രാപ്പ് കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്​ടാവ് പള്ളിക്കര മാസ്തികുണ്ട് സ്വദേശിയും ഇപ്പോള്‍ ചെറുവത്തൂര്‍ മടക്കരയില്‍ താമസക്കാരനുമായ കബീര്‍ എന്ന ലാലാ കബീര്‍ (37), ചെറുവത്തൂരിലെ സുഹൈല്‍, വ്യാജഡോക്ടര്‍ കാഞ്ഞങ്ങാട് അംബുക്കയുടെ മകന്‍ കിച്ചു എന്ന റംഷീദ്, സഫ്വാന്‍ എന്നിവരെയാണ്​ പിടികൂടിയത്​. ഇവര്‍ സഞ്ചരിച്ച മലപ്പുറം രജിസ്ട്രേഷന്‍ മാരുതി 800 കാറും കസ്​റ്റഡിയിലെടുത്തു.

spot_img

Related Articles

Latest news