വോട്ടർ പട്ടികയിൽ ഗുരുതരമായ പിശകുകൾ: ഹൈക്കോടതി

ഇരട്ടവോട്ട് തടയാൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ ഉപയോഗിക്കണം

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഗുരുതരമായ പിശകുകൾ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി. ഇരട്ട വോട്ടുകൾ ചെയ്യുന്നത് തടയാൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെയോ പോലീസിനെയോ വിന്യസിക്കണം എന്നും കോടതി നിർദേശിച്ചു.

ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ പുറുപ്പെടുവിച്ച ഇടക്കാല വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 

 

spot_img

Related Articles

Latest news