ആലപ്പുഴ: പിക്കപ്പ് വാനും ബൈക്കും കുട്ടിയിടിച്ച് പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും ആയ കുറത്തിയാടൻ പ്രദീപ് (48) അന്തരിച്ചു. ഓച്ചിറ കൊറ്റനാട് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. അച്ഛൻ: പ്രഭാകരൻ (റിട്ട. ആർമി ഓഫീസർ), അമ്മ: കമലാക്ഷി (റിട്ട അധ്യാപിക), ഭാര്യ: -മായ, മകൻ: ആദിത്യൻ. ദേശാഭിമാനി മാവേലിക്കര ലേഖകൻ പി പ്രമോദ് സഹോദരനാണ്.