റമദാനില്‍ സൗദിയിലെ ബാങ്കുകളുടെ സമയക്രമവും അവധികളും പ്രഖ്യാപിച്ചു

റിയാദ്: റമദാനില്‍ സൗദിയിലെ ബാങ്കുകളുടെ സമയക്രമവും പെരുന്നാള്‍ അവധികളും പ്രഖ്യാപിച്ചു. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെയായിരിക്കും ബാങ്കുകളുടെ പ്രവൃത്തി സമയമെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

ഈദുല്‍ ഫിതർ അവധി മെയ് 10 തിങ്കളാഴ്ച ബാങ്കുകൾ അടച്ച ശേഷം ആരംഭിക്കും. മെയ് 17 ന് (തിങ്കൾ ) പെരുന്നാള്‍ അവധിക്കു ശേഷം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ജൂലൈ 15 വ്യാഴാഴ്ച ബാങ്കുകൾ അടച്ച ശേഷം ബലി പെരുന്നാള്‍ അവധി ആരംഭിക്കും. ജൂലൈ 25 ന് (ഞായർ ) ബലി പെരുന്നാള്‍ അവധിക്കു ശേഷം വീണ്ടും തുറക്കും.

spot_img

Related Articles

Latest news