നേമത്ത് വിജയം ഉറപ്പെന്ന് കെ മുരളീധരന്‍

മത്സരിക്കുന്നത് ബിജെപിയെ തോല്‍പ്പിക്കാന്‍

തിരുവനന്തപുരം: നേമത്ത് വിജയം ഉറപ്പെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. നേമത്തെ പോരാട്ടം ബിജെപിയെ ദുര്‍ബലപ്പെടുത്താനാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

‘ബൂത്തുതലം മുതല്‍ക്കുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. നല്ല വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 47,000ത്തില്‍പ്പരം വോട്ടുകള്‍ ശശി തരൂരിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ നേമത്ത് ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ 50,000 മുതല്‍ 55,000 വരെ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിക്ക് ജയിക്കാനാകും. ഞങ്ങള്‍ 60,000 വോട്ടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്.’-മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എവിടേയും ബിജെപിക്കു ഇടമുണ്ടാക്കിയിട്ടില്ല. നേമത്ത് ബിജെപിയുടെ ഇടം ഇല്ലാതാക്കാനാണ് താന്‍ പോരാട്ടത്തിനിറങ്ങുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. ഒന്നാംസ്ഥാനം മാത്രമാണ് താന്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ രണ്ടും മൂന്നും സ്ഥാനക്കാരെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news