വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു

കാഞ്ഞങ്ങാട്:  വീട് കുത്തിത്തുറന്ന് 15 പവനോളം സ്വര്‍ണാഭരണങ്ങളും 27000 രൂപയും മോഷ്ടിച്ചു. ആവിക്കര ഗാര്‍ഡന്‍ വളപ്പിലെ ടി എം ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി കുടുംബാംഗങ്ങള്‍ മംഗളൂറുവിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. രാത്രി എട്ടരയോടെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഒരു സ്വര്‍ണവള പിന്നീട് വീടിനകത്ത് കണ്ടെത്തി.

ഇരുനില വീടിന്റെ പിറക് വശത്തെ തെങ്ങിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. മുകളിലത്തെ വാതിലും തകര്‍ത്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു

spot_img

Related Articles

Latest news