ബംഗളൂരു: കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ധാര്‍വാഡ് – ഹുബ്ബള്ളി സ്വദേശിനിയും കര്‍ഷക തൊഴിലാളിയായ ശ്രീദേവി വീരണ്ണ കന്നാറാണ് (31) കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പ്രളയത്തില്‍ വീടു തകര്‍ന്നതിന് ലഭിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതല്‍ ധനസഹായം വേണമെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യക്കുറിപ്പ് എഴുതിയശേഷമാണ് ഇവര്‍ മന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്. തുടര്‍ന്ന് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീദേവി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ധനസഹായം ആവശ്യപ്പെട്ട് ധാര്‍വാഡില്‍നിന്നുള്ള ലോക്സഭാംഗമായ പ്രഹ്ലാദ് ജോഷിയെ പലതവണ കാണാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഡല്‍ഹിയിലേക്കും ശ്രീദേവി പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.