കൊവിഡ് വ്യാപനം: കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത് ആറര ലക്ഷം പേര്‍ക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആറര ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി അന്‍പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 29.38 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടി മുപ്പത്തിയാറ് ലക്ഷം പേര്‍ ചികിത്സയിലുണ്ട്.

ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 1.45 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പത്ത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരുടെ 72 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലായാണ്. മരണസംഖ്യ 1.69 ലക്ഷം കടന്നു.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനെട്ട് ലക്ഷമായി ഉയര്‍ന്നു. 5.75 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 3.51 ലക്ഷം പേര്‍ മരിച്ചു.

spot_img

Related Articles

Latest news