കുശാല്‍ നഗര്‍: ഹാറങ്കിപുഴയില് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിവരമറിഞ്ഞ വലിയമ്മ ഹൃദയാഘാതംമൂലം മരണപ്പെട്ടു. സോമവാര്പേട്ടക്കടുത്ത ഹൊസതോട്ട എന്ന സ്ഥലത്താണ് സംഭവം.
ഹോസത്തോട്ടയിലെ റമദാന് - ഹഫ്സ ദമ്പതികളുടെ മകനും, കുശാല്‍ നഗര്‍ ഗവ. കോളജിലെ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയുമായ മുബശിര്‍ (19) ആണ് മരണപ്പെട്ടത്. പേരമകന്റെ മരണവിവരമറിഞ്ഞയുടനെ വലിയുമ്മ (62) ഹൃദയാഘാതം മൂലം മരിച്ചു. പിതാവ് റമദാന് ദുബൈയില്‍ ജോലിയിലായതുകാരണം വീട്ടില്‍ ഉമ്മയും വലിയുമ്മയും മാത്രമാണുണ്ടായിരുന്നത്.
ഒഴിവു ദിവസമായതുകൊണ്ട് മുബശിര്‍ കൂട്ടുകാരുമൊന്നിച്ച് പുഴയില്‍ ഇറങ്ങിയതായിരുന്നു. സുണ്ടിക്കുപ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹങ്ങള്‍ ഗറഗന്ദുരിലെ മുസ്ലിം ഖബര്‍സ്ഥാനില്‍ ഖബറടക്കി.