ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം

യോഗി ആദിത്യനാഥിനും അഖിലേഷ് യാദവിനും കോവിഡ്

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് യു പി മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്നു യു പി മുഖ്യമന്ത്രി.

അദ്ദേഹവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് യോഗി ആദിത്യനാഥ് ഐസൊലേഷനിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യോഗി ആദിത്യനാഥിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ യു പി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു.

സമാജ് വാദി പാർട്ടി തലവനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിലാണ് തനിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച കാര്യം അഖിലേഷ് യാദവ് അറിയിച്ചത്.

spot_img

Related Articles

Latest news