മധുര : അംബേദ്കർ പ്രതിമയിൽ മാലയിടാനെത്തിയ ബിജെപി പ്രവർത്തകരെ തല്ലിയോടിച്ചു വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവര്‍ത്തകര്‍.അംബേദ്കർ ദിനത്തിൽ ആദരം അർപ്പിക്കാനെത്തിയവരെ തിരിച്ചയക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.
ഡിഎംകെ സഖ്യകക്ഷിയാണ് വി സി കെ. ബി ജെ പി നേതാക്കളെ അംബേദ്കർ പ്രതിമയിൽ മാലയിടാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്തതോടെയാണ് വാക്കു തർക്കമുണ്ടായത്. സ്ത്രീകളടക്കമുള്ള പ്രവർത്തകർ ആണ് തടയാനെത്തിയത്.