മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ ആദ്യ ജയം കരസ്ഥമാക്കിയത്. 107 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഫഫ് ഡു പ്ലിസ്സിസ് ( 36*), മോയിന്‍ അലി (46) എന്നിവരുടെ ഇന്നിങ്സാണ് ചെന്നൈയ്ക്ക് അനായാസ ജയമൊരുക്കിയത്. പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.