കോഴിക്കോട്: കുന്ദമംഗലം പ്രദേശത്ത് രാത്രി കാലങ്ങളില്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിന്‍ പറക്കുന്നത്ത് തടായില്‍ സഫീറിന്റെ വീട്ടിലാണ് രാത്രി മോഷണം നടന്നത്.
നോമ്പ് തുറക്കുന്നതിനായി ബന്ധു വീട്ടില്‍ പോയി പുലര്‍ച്ചെ തിരിച്ചു വന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.
അലമാരയില്‍ സൂക്ഷിച്ച മുപ്പതിനായിരം രൂപ കവര്‍ന്നു. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. തൊട്ടടുത്ത വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നു. രണ്ട് വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു മോഷണം.
നോമ്പ് തുറയില്‍ ബന്ധു വീടുകളില്‍ പോകുന്നവരുടെ വീട്ടില്‍ തിരഞ്ഞ് പിടിച്ചാണ് മോഷണമെന്നത് സംഭവത്തില്‍ പ്രാദേശിക കളളന്മാരെന്ന സംശയവും ഉണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമായി തുടങ്ങിയിരിക്കുകയാണ്.